ഉറക്കമില്ലാത്ത രാത്രികൾക്ക് സ്വപ്നങ്ങളോട് പറയുവാനുള്ളത് തിരിച്ചറിയുവാനാവാത്ത വിധം തിരക്കിലോറ്റപെട്ടുപോയ കുട്ടിയുടെ മനസ്സുപോലെ സങ്കീർണമായ ചോദ്യങ്ങളെ പറ്റിയായിരിക്കും. ശബ്ധിക്കുന്നയോരോ കൈവഴികളിലും പ്രതീക്ഷകളുടെ ചിറകിട്ടടിക്കുന്ന കണ്ണുകളെ അത് തേടികൊണ്ടേയിരിക്കും. ഓർത്തെടുക്കാൻ അടയാളങ്ങളിട്ടു കടന്നുപോയ പെരുകളൊക്കെയും ഉറക്കെ വിളിച്ചു പറയുന്നുണ്ടാവും. പെയ്തൊഴിയാത്ത ഇരുണ്ട ആകാശം പോലെ നിശബ്ദതയിൽ ഉത്തരങ്ങൾക്കായെപ്പോഴും ഒരു മഴ കാത്തിരിപ്പുണ്ടാവും.
top of page
bottom of page
Comments