ഇൻസ്റാഗ്രാമിന്റെ താളുകളിൽ കണ്ടെത്തിയ കവിത.
എന്നിട്ട് ഉറക്കമിളച്ചിരുന്ന് അവളുടെ പർദ്ധയിൽ ചിത്രത്തുന്നലുകൾ പിടിപ്പിയ്ക്കും.
പൊടിക്കാറ്റിൽ, ഞാൻ തുന്നിയ ചിത്രശലഭങ്ങൾ അവളെയും വഹിച്ചു പറക്കും. വളരെ വേഗം അവൾ എന്റെ ഉമ്മാന്റെ കൂട്ടുകാരിയാവും.
അവർ പരസ്പരം പർധകൾ മാറി മാറി ധരിയ്ക്കും. പരപ്പനങ്ങാടിയിലെ ഖദീജ ടെക്സ്റ്റൽസ് ടെഹ്രാനിലെ തുണിക്കട പോലെ സമീറയ്ക്കു തോന്നും. ഉമ്മയുടെ തോളിൽ കയ്യിട്ടു നടക്കുമായിരുന്നു അവൾ.
ആനന്ദത്താൽ ഉമ്മ അവളുടെ തോളിൽ തല ചായ്ക്കുമായിരുന്നു. നിനക്കാറിയാമല്ലോ സമീറ ഉമ്മയുടെ തോളിൽ കയ്യിട്ടു വൈകുന്നേരത്തെ അങ്ങാടിയിലൂടെ അലസമധുരമായി നടക്കുന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് എന്ന്. ഉമ്മ നിനക്ക് ഉമ്മ തരുമായിരിക്കും. നീ എന്റെ ഉമ്മയേയും കൂട്ടി സിനിമയ്ക്കു പോകുമായിരിക്കും. ആദ്യമൊന്നും ഉമ്മ വരാൻ കൂട്ടാക്കില്ലായിരിക്കും, ചിലപ്പോൾ നീ ഉമ്മയെ കളിയാക്കി ചിരിക്കുമായിരിക്കും.
എന്തെങ്കിലും ആകട്ടെ എന്നും പറഞ്ഞ് ഉമ്മ നിന്റെ കൂടെ സെക്കന്റ് ഷോയ്ക്കു വരുമായിരിക്കും. നീ തിരിച്ചു പോയാൽ, നിന്നെയൊർത്ത് ഉമ്മ സങ്കടപെടുമായിരിക്കും.
സങ്കടം മാറ്റാൻ സെക്കന്റ് ഷോയ്ക്കു പോകുമായിരിക്കും. പോകാൻ നേരം നീ സമ്മാനിച്ച പർദ്ധയും ധരിച്ച്.
Comments